Programs Vakradrishti

കോവിഡിന് ശേഷം ഉത്ഘാടന മാമാങ്കങ്ങള്‍

സംസ്ഥാനത്ത് ലോക്ക് ഡൗണിന്റെ കാര്‍മേഘമൊഴിഞ്ഞ് അന്തരീക്ഷം തെളിഞ്ഞതോടെ പൊതുരംഗം വീണ്ടും സജീവമായിത്തുടങ്ങി. ആളു കൂടുമെന്ന മാറ്റിവെച്ച് ഉദ്ഘാടനങ്ങളും സമരങ്ങളും ഒക്കെ നടത്തിത്തുടങ്ങി. കുട്ടനാട്ടില്‍ മങ്കൊമ്പില്‍ മണിമലയാറിന് കുറുകെ ഇരു പഞ്ചായത്തുകളെയും ബന്ധിപ്പിച്ചു കൊണ്ടു പൊതുമരാമത്ത് വകുപ്പ് പണിത പാലത്തിന്റെ പണി തീര്‍ന്നിട്ടും ഉദ്ഘാടനം ലോക്ക് ഡൗണില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. മന്ത്രി ജി സുധാകരന്‍ വന്ന് നാട മുറിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു സ്ഥലം എം.പി കൊടിക്കുന്നില്‍ സുരേഷും സാന്നിദ്ധ്യം കൊണ്ട് നാട്ടുകാരെ അനുഗ്രഹിച്ചു. പാലം പണി തീര്‍ത്ത മന്ത്രിയെ പ്രശംസിക്കുകയും ചെയ്തു. ആളു കൂടാന്‍ പറ്റാത്തത് കൊണ്ട് യോഗവും പ്രസംഗവവുമില്ല. വെറും നാട മുറിക്കലും കല്ലില്‍ പാലത്തിന്റെ പ്രോദ്ഘാടകരുടെ പേരെഴുതിയ ശിലാ ഫലകം അനാശ്ചാദനം ചെയ്യലും മാത്രം. അതെങ്കിലും ഇല്ലെങ്കില്‍ എന്ത് ഉദ്ഘാടനം. വക്രദൃഷ്ടി, എപ്പിസോഡ്: 1004.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.