Programs Vakradrishti

പ്രവാസികളുടെ പേരിലെ ചക്കളത്തില്‍പ്പോര്

പ്രവാസികളെ നാട്ടിലേക്ക് കൊണ്ടു വരുന്ന കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും പറയുന്നതില്‍ ആകെ ആശയക്കുഴപ്പമാണ്. മുഖ്യമന്ത്രി പിണറായിയും കേന്ദ്ര മന്ത്രി വി.മുരളീധരനും പറയുന്ന കാര്യങ്ങള്‍ പരസ്പരം ഒത്തു പോകുന്നില്ല. ഇങ്ങോട്ട് വരുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയുള്ള മന്ത്രിസഭാ തീരുമാനമാണ് വിവാദമായിരിക്കുന്നത്. വന്ദേഭാരത് മിഷന് തന്നെ ഈ തീരുമാനം തുരങ്കം വയ്ക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരനും പറയുന്നു. ഇറ്റലിയില്‍ നിന്നടക്കമുള്ള പ്രവാസികള്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ സര്‍ക്കുലറിനെ മാര്‍ച്ച് 11-ന് നിയമസഭയില്‍ വിമര്‍ശിച്ച മുഖ്യമന്ത്രിയാണ് ജൂണ്‍ 17 ആയപ്പോള്‍ ഏതാണ്ട് അതേ നിലപാടിലെത്തുന്നത്. വക്രദൃഷ്ടി, എപ്പിസോഡ്: 1006.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.