Programs Vakradrishti

ഒരു ശബ്ദ പരിണാമ കഥ

തിരഞ്ഞെടുപ്പ് വര്‍ഷമാണ് മുന്നില്‍. രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്ക് ഒരു പാട് പ്രസംഗിക്കേണ്ടി വരും. സര്‍ക്കാരിനെതിരെയുള്ള സമരങ്ങളുടെ ലാസ്റ്റ് ലാപ്പാണ്. പിന്നാലെ തദ്ദേശഭരണ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും. രാഷ്ടീയനേതാക്കള്‍ ശരീരം മാത്രമല്ല ശാരീരം കൂടി ശ്രദ്ധിക്കണമെന്നര്‍ത്ഥം. ഗായകര്‍ ശബ്ദം സൂക്ഷിക്കുന്നത് പോലെ തന്നെ നേതാക്കളും ശ്രദ്ധിക്കണം. ശബ്ദമാണ് അവരുടെ ആയുധം. തെറ്റുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുക എന്ന പ്രതിപക്ഷ ധര്‍മ്മം നിര്‍വഹിക്കേണ്ടതുണ്ടെങ്കിലും ആവേശം കൊണ്ട് ശബ്ദം കൂടുതല്‍ ഉയര്‍ന്ന് പോകാറുണ്ട് കെ.പി.സ.സി അധ്യക്ഷന് മുല്ലപ്പള്ളിക്ക്. ദിവസവും രണ്ടും മൂന്നും പൊതു യോഗങ്ങളില്‍ സംസാരിക്കാനുണ്ടെങ്കില്‍ ബഹുമാനപ്പെട്ട് കെ.പി.സി അധ്യക്ഷന്‍ ശബ്ദം ഇപ്പോഴെ ശ്രദ്ധിക്കണം. കഴിഞ്ഞ ദിവസം പി.സി.സിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരം ഉദ്ഘാടനം ചെയ്ത മുല്ലപ്പള്ളിയുടെ എത്രമാത്തെ പരിപാടിയായിരുന്നു ഇതെന്ന് അറിയില്ല. പ്രസംഗത്തിനിടയ്ക്ക് വെച്ച് പ്രസിഡന്റിന്റെ ശബ്ദം പോയി. എന്നാല്‍ പ്രസംഗം ചുരുക്കാന്‍ അദ്ദേഹം തയ്യാറായോ. അതുമില്ല. വക്രദൃഷ്ടി, എപ്പിസോഡ്: 1007.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.

Watch Mathrubhumi News on YouTube and subscribe regular updates.