Programs Vakradrishti

തുടരുന്ന രണ്ടിലത്തര്‍ക്കങ്ങള്‍

മുന്നണിയുമായുള്ള തര്‍ക്കത്തില്‍ പുറത്തായെങ്കിലും കരുത്തു തെളിയിക്കുകയാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. കേരള കോണ്‍ഗ്രസില്‍ കെ.എം മാണിയുടെ പൈതൃകം തന്റെ ഗ്രൂപ്പിന് അവകാശപ്പെടുന്നത് അത് കൊണ്ടാണ്. പഴയ മാണി- ജോസഫ് ഗ്രൂപ്പല്ല ഇപ്പോഴത്തെ ചേരികള്‍. പഴയ മാണി വിഭാഗക്കാരും പി.ജെ.ജോസഫിനൊപ്പമുണ്ട് കേരള കോണ്‍ഗ്രസ് (എം) ആയി. മാണി അനുകൂലികളായ അണികളെയും വോട്ടര്‍മാരെയും ഒപ്പം നിര്‍ത്തുകയാണ് ലക്ഷ്യം. സ്വന്തം പിതാവായ കെ.എം.മാണിയെ പേര്‍ത്തും പേര്‍ത്തും അനുസ്മരിച്ചായിരുന്നു സ്റ്റീയറിംഗ് കമ്മിറ്റി യോഗം കഴിഞ്ഞ് ജോസ് കെ.മാണിയുടെ ഇന്നത്തെ പ്രതികരണം. യു.ഡി.എഫ് വളര്‍ത്താന്‍ പരിശ്രമിച്ച കെ.എം.മാണിയെ പുറത്താക്കുകയാണ് ചെയ്തിരിക്കുന്നത് എന്ന പ്രചാരണം വഴി കോണ്‍ഗ്രസിനെയും സമ്മര്‍ദ്ദത്തിലാക്കാമോ എന്നാണ് നോട്ടം. വക്രദൃഷ്ടി, എപ്പിസോഡ്: 1014.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ.