Programs Vakradrishti

വിളിച്ചതെന്തിന് വീണ്ടും... വെറുതേ...

മന്ത്രി കെ.ടി.ജലീല്‍ ഈ മന്ത്രിമാരുടെ വില കൂടി കളഞ്ഞു. യു.എ.ഇ കോണ്‍സല്‍ ജനറല്‍ മന്ത്രിയ്ക്കയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഇന്നലെ മന്ത്രി പുറത്ത് വിട്ടിരുന്നു. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള വല്ല നയതന്ത്രബന്ധം വല്ലതും ആവും എന്നാണ് നമ്മള്‍ വിചാരിച്ചത് റംസാന് റിലീഫ് കിറ്റ് കൊടുക്കുന്ന കാര്യാമണ് സംസാരിച്ചത്. വില കളഞ്ഞു. സ്വര്‍ണകള്ളക്കടത്ത് നായികയുമായുള്ള ടെലിഫോണ്‍ സംഭഷണത്തില്‍ വലുതെന്തോ ഉണ്ടെന്നും കരുതി. മന്ത്രിയുടെ മണ്ഡലത്തില്‍ വിതരണം ചെയ്ത് കിറ്റ് വാങ്ങിയ വകയില്‍ കണ്‍സ്യൂമര്‍ ഫെഡിന് കൊടുക്കാനുള്ള നക്കാപ്പിച്ച കാശ് യു.എ.ഇ കോണ്‍സലേറ്റില്‍ നിന്ന് വാങ്ങി കൊടുക്കാനാണ് വിളിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉന്നതമായ എന്തെങ്കിലും കാര്യത്തിന് വേണ്ടെ ഫോണ്‍ വിളിക്കാന്‍. ഇത് ഒരുമാതിരി നശിപ്പിച്ച് എന്ന് പറഞ്ഞാല്‍ മതിയല്ലോ. എന്ന് മാത്രമല്ല വിവാദ വനിതയെ വിളിച്ച്ത് പകലാണെന്നും വിളികള്‍ ഒന്ന് ഒന്നര മിനിറ്റിനകം നീണ്ടും നിന്നില്ലെന്നും മന്ത്രി ആവര്‍ത്തിച്ച് പറയുന്നു. നമ്മളാരും ചോദിച്ചില്ലല്ലോ എപ്പോഴാ വിളിച്ചതെന്ന്. വക്രദൃഷ്ടി, എപ്പിസോഡ്: 1025.

Mathrubhumi News is now available on WhatsApp. Click here to subscribe.