Programs Vakradrishti

എല്ലാവര്‍ക്കും പിആര്‍ കമ്പനിയും കണ്‍സള്‍ട്ടന്‍സിയും

കോവിഡ്-19 അവലോകനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി നടത്തുന്ന പതിവ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യന്‍ പറയുന്നത് പി.ആര്‍. കമ്പനി എഴുതി കൊടുക്കുന്നതാണെന്ന് പറഞ്ഞത് കെ.പി.സി.സി പ്രസിഡന്റാണ്. പി.ആര്‍. ഏജന്‍സികളുടെ പ്രതിച്ഛായാ നിര്‍മ്മാണമെന്ന് പ്രതിപക്ഷ നേതാവും ആരോപിച്ചു. സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് നടത്തുന്ന വാര്‍ത്താ സമ്മേളനവും ആരോപണങ്ങളും പി.ആര്‍ പണിയാണെന്നാണ് പുറത്ത് വന്നിരിക്കുന്ന പുതിയ വിവരം പി.ആര്‍ കമ്പനി എഴുതി കൊടുക്കുന്ന ആരോപണങ്ങളളാണ് പ്രതിപക്ഷ നേതാവ് സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും മുഖ്യ ഭരണ കക്ഷിക്കും എതിരെ പ്രയോഗിക്കുന്നതെന്ന് പറയുന്നത് മറ്റാരുമല്ല. പ്രതിപക്ഷാക്രമണത്തിനെതിരെ പിണറാറിയിയുടെ രക്ഷയ്‌ക്കെത്തിയ ഇടതു മുന്നണി കണ്‍വീനര്‍ എ.വിജയരാഘവനാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 1036.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ.

Mathrubhumi News is now available on WhatsApp. Click here to subscribe.