Programs Vakradrishti

അയോധ്യയില്‍ പിണറായിയും സുധീരനും

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് സര്‍വ്വ കക്ഷിയോഗം ചേര്‍ന്നാലും ഐക്യപ്പെട്ടാലും രാഷ്ട്രീയം മാറ്റി വെച്ചൊരു പരിപാടിയില്ല നമുക്ക്. ഡേ വണ്‍ മുതല്‍ ദിവസം തോറും കാണുന്ന പരസ്പരാക്രമണങ്ങള്‍ ഇപ്പോഴും തുടരുന്നു. കോവിഡില്‍ അലംഭാവം വന്നെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയെന്ന കുറ്റസമ്മതമാണെന്ന് ചെന്നിത്തലാജിയുടെ വിലയിരുത്തല്‍. പതിവുപോലെ പ്രതിപക്ഷ മനോനിലയെ കുറിച്ച് മുഖ്യന്റെ മറുകുത്തും. മനുഷ്യര്‍ ഇവിടെ ദുരിതത്തില്‍ പെട്ടിരിക്കുമ്പോള്‍ നിര്‍ത്തി കൂടെ ഇവര്‍ക്ക് ഈ ചക്കളത്തി പോരാട്ടം. വക്രദൃഷ്ടി, എപ്പിസോഡ്: 1041. 

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ.