Programs Vakradrishti

അറുപത്തൊന്നടവുകളുമായി പൂഞ്ഞാര്‍ സിംഹം

നമ്മുടെ പൂഞ്ഞാര്‍ സിംഹം ഇന്ന് പറയുന്നതല്ല നാളെ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനം ഉണ്ടായിക്കൂടെന്നില്ല എന്നാണ് നേരത്തെ പറഞ്ഞത്. എന്നാല്‍ രണ്ടു മുന്നണിയിലും പോകാതെ പുതിയൊരു മുന്നണി രൂപീകരിക്കാനുള്ള നീക്കത്തിലാണ് പി.സി.ജോര്‍ജ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് യു.ഡി.എഫില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് ഒരു സാമുദായിക സംഘടനയുമായി ചേര്‍ന്ന് എ.സി.ഡി.എഫ് എന്ന് മുന്നണിയുണ്ടാക്കി അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ നോട്ടയ്ക്കും പിന്നാല്‍ പോയാരുന്നു. അന്ന് ഒരു സംഘടനയുമായാണ് ചേര്‍ന്നതെങ്കില്‍ ഇന്ന് 61 സംഘടനകളോടൊപ്പം ചേര്‍ന്ന് മുന്നണിയുണ്ടാക്കാനാണ് ആലോചിക്കുന്നത്. ഇരു മുന്നണികളെയും ഒരു പാഠം പഠിപ്പിക്കാന്‍ പി.സി.ജോര്‍ജ് രണ്ടും കല്പിച്ചു തന്നെ. വക്രദൃഷ്ടി, എപ്പിസോഡ്: 1051.