Programs Vakradrishti

കോണ്‍ക്രീറ്റ് കുത്തിനോക്കല്‍ ടെക്‌നോളജി

വടക്കാഞ്ചേരിയലെ ഫ്‌ളാറ്റ് പണി നോക്കാന്‍ യു.ഡി.എഫ് കണ്‍വീനറുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സംഘം പോയി കോണ്‍ക്രീറ്റ് തൂണ് കുത്തി നോക്കിയത് മന്ത്രി എ.കെ ബാലന് പിടിച്ചിട്ടില്ല. പണ്ട് 87ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ലോവര്‍ പെരിയാല്‍ ജല വൈദ്യുത പദ്ധതിയുടെ ടണലില്‍ നിന്ന് കോണ്‍ക്രീറ്റ് ഇളകിപ്പോയത് പരിശോധിക്കാന്‍ പോയ അന്നത്തെ പ്രതിപക്ഷ നേതാവ് കെ.കരുണാകരന്‍ കയ്യിലിരുന്ന കുടക്കാല്‍ വെച്ച് കോണ്‍ക്രീറ്റ് കുത്തി നോക്കിയിരുന്നു. കരുണാകരന്‍ കുത്തിയിട്ട് കോണ്‍ക്രീറ്റ് വീണില്ലെങ്കിലും അന്നത്തെ വൈദ്യുതി മന്ത്രി ടി.ശിവദാസമേനോനെതിരെ പ്രതിപക്ഷം നിയമസഭയില്‍ അഴിമതിയാരോപണം ഉന്നയിക്കുകയും ജുഡിഷ്യല്‍ അന്വേണം ആവശ്യപ്പെടുകയും ചെയ്തു. അന്നത്തെ കുത്തി നോക്കലിന് ശേഷം പിന്നെ ഇപ്പോഴാണ് മറ്റൊരു കുത്തി നോവിക്കല്‍. വക്രദൃഷ്ടി, എപ്പിസോഡ്: 1052.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ.