Programs Vakradrishti

ഉപ്പ് തിന്നിട്ട് വെള്ളം കുടി മത്സരം

ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ എന്ന പ്രയോഗം രാഷ്ട്രീയക്കാര്‍ പലപ്പോഴും ഉപയോഗിക്കുന്നതാണ്. സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഇത് പിണറായി ആണ് അവസാനമായി പറഞ്ഞത്. അതിനാല്‍ നമുക്ക് ഒരു വെള്ളം കുടി മത്സരം തന്നെ നടത്താം. ആരോപണങ്ങളാല്‍ വെള്ളം കുടിക്കുന്ന മുഖ്യമന്ത്രിയും ആശിച്ചപോലെ കാര്യങ്ങള്‍ മുന്നോട്ട് പോകാത്തതിനാല്‍ വെള്ളം കുടിക്കേണ്ടിവരുമോ എന്ന ഭയമുള്ള പ്രതിപക്ഷവും കേസില്‍ അപ്രതീക്ഷിതമായി തിരിച്ചടി നേരിട്ട ബിജെപിയും ഈ വെള്ളംകുടി മത്സരത്തില്‍ പങ്കെടുക്കുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 1058.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ.