Programs Vakradrishti

മണ്ണും ചാരി നിന്നവന്‍ രണ്ടിലയും കൊണ്ട് പോയി

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് അപ്രതീക്ഷിതമായി ഒരോണ സമ്മാനം കിട്ടി. രണ്ടിലയില്‍ പിടിമുറുക്കിയിരുന്ന പി.ജെ.ജോസഫിന്റെ കയ്യില്‍ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചിഹ്നം വാങ്ങി ജോസ് കെ.മാണി വിഭാഗത്തിന് നല്‍കി. കേരള കോണ്‍ഗ്രസ് എം എന്ന അംഗീകാരവും ജോസ് വിഭാഗത്തിന്. പാലാ ഉപതിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തിന്റെ സൂക്ഷിപ്പുകാരനായ പി.ജെ.ജോസഫില്‍ നിന്ന് ചിഹ്നം ചോദിച്ചു വാങ്ങാന്‍ തയ്യാറാകാത്ത ജോസ് വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷന്‍ വഴി ചിഹ്നത്തിന് അവകാശികളായി. വക്രദൃഷ്ടി, എപ്പിസോഡ്: 1059.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ.