Programs Vakradrishti

തൃശൂര്‍ ഡി.സിസി വിളിക്കുന്നു.. വാ കൊറോണേ വരൂ കൊറോണേ...

കൊറോണ ഭീതിയോടും കോവിഡ് പ്രോട്ടോക്കാളിനോടും പോകാന്‍ പറ. കോണ്‍ഗ്രസുകാരുടെ ആവേശത്തിന് മുന്നില്‍ കൊറോണ മുട്ടും മടക്കും. ടി.എന്‍.പ്രതാപന്‍ എം.പി ആയതോടെ ഒഴിവു വന്ന ഡി.സി.സി പ്രിസിഡന്റ് പദവിയിലേക്ക് ഐ ഗ്രൂപ്പുകാരനായ എം.പി വിന്‍സെന്റിന്റെ സ്ഥാനാരോഹണം കണ്ടാല്‍ ഇതോ കോവിഡ് കാലം എന്ന് തോന്നിപ്പോകും. മാസ്‌ക്കില്ലാത്ത ഡി.സി.സി പ്രസിഡന്റിനെ മാസ്‌കില്ലാതെ തന്നെ എം.പി ഉള്‍പ്പെടയുള്ളവര്‍ വന്നു കെട്ടിപ്പിടിക്കുന്നു ഉമ്മ കൊടുക്കുന്നു. പൂരത്തിന്റെ നാട്ടിലെ പ്രസിഡന്റിനെ സ്വീകരിക്കാന്‍ പൂരത്തിരക്കും. വക്രദൃഷ്ടി, എപ്പിസോഡ്: 1060.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ.