Programs Vakradrishti

അക്കരയെ നേരിടാന്‍ ഇക്കരയിലൊരു സഖാവ്

വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് വിവാദത്തില്‍ സ്ഥലം എം.എല്‍.എ അനില്‍ അക്കരെ ചാനല്‍ സ്റ്റുഡിയോകളിലും പുറത്തുമായി നടത്തുന്ന വിലസല്‍ അവസാനിപ്പിക്കാന്‍ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. മന്ത്രി എം.സി മൊയ്തീനെ കൂടി വലിച്ചിഴയ്ക്കുന്നിതനാല്‍ മന്ത്രി മിണ്ടുന്നില്ല. തൃശൂര്‍ സി.പി.എമ്മിലുള്ളവര്‍ മറുപടി പറഞ്ഞാല്‍ പോരാ. അങ്ങനെയാണ് ബേബി ജോണ്‍ സഖാവിനെ വടക്കാഞ്ചേരിയില്‍ ഇറക്കിയത്. അനില്‍ അക്കരെയെ വിരട്ടാന്‍ വടക്കാഞ്ചേരിയില്‍ ഇറക്കിയ ബേബിജോണ്‍ സഖാവ് സാത്താന്റെ സന്തതിയെന്നും വടക്കാഞ്ചേരിക്കാര്‍ക്ക് പറ്റിയൊരു അബദ്ധം എന്നുമാണ് എം.എല്‍.എയെ വിശേഷിപ്പിച്ചത്. പിണറായിക്കും മന്ത്രി എ.സി മൊയ്തീനും വേണ്ടി വടക്കാഞ്ചേരിയില്‍ വന്ന് വെല്ലുവിളിക്കാന്‍ ഇറക്കിയ വാടകഗുണ്ടെയെന്ന് അനില്‍ അക്കരെയും. വക്രദൃഷ്ടി, എപ്പിസോഡ്: 1061.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ.