Programs Vakradrishti

മുന്നണിയോ പാര്‍ട്ടിയാണോ മൂത്തത്

മുന്നണിയാണോ പാര്‍ട്ടിയാണോ പ്രധാനം എന്ന ചോദ്യം അണ്ടിയാണോ മാങ്ങയാണോ മൂത്തത് എന്ന ചോദ്യം പോലെ തന്നെയാണ്. കയ്യില്‍ ഒരു പാര്‍ട്ടിയും അതില്‍ അഞ്ചാറ് ആളുമുണ്ടെങ്കിലേ മുന്നണിയുണ്ടാവൂ. അത് കൊണ്ട് ആദ്യം പാര്‍ട്ടി പിടിച്ചടക്കട്ടെ. പിന്നെ മുന്നണി. ഇതാണ് ജോസ് കെ.മാണിയുടെ ഇപ്പോഴത്തെ ചിന്ത. മുന്നണി ഇവിടെ വേറെയുമുണ്ടല്ലോ. പുകഞ്ഞ കൊള്ളിയെ പുറത്താക്കിയതിനെതിരെ കൊള്ളി പുറത്തും പുകയുകയാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 1065.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ.