Programs Vakradrishti

രണ്ടില വീണ്ടും പി ജെ ജോസഫിന്

രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിന് നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തതോടെ പി.ജെ.ജോസഫ് ക്യാമ്പില്‍ ആഹ്ലാദമിരമ്പി. മാറി മറിയുന്ന സ്‌കോര്‍ നില പോലെയാണ് യഥാര്‍ത്ഥ പാര്‍ട്ടി ആരെന്ന കേരള കോണ്‍ഗ്രസ് എമ്മിലെ ഇരു ചേരികള്‍ തമ്മിലുള്ള മല്‍സരം. ചെയര്‍മാനായി ആക്ട് ചെയ്യുന്നതില്‍ നിന്ന് കട്ടപ്പന കോടതിയും തൊടുപുഴ കോടതിയും ജോസ് കെ.മാണിയെ വിലക്കിയ വിധിയുണ്ടായിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം ജോസ് കെ.മാണിക്ക് നല്‍കിയതോടെ യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗമായി. ഇനി ജോസ് വിഭാഗമില്ലെന്നും കേരള കോണ്‍ഗ്രസ് (എം) തങ്ങളാണെന്നും പ്രഖ്യാപിച്ച ജോസ് കെ.മാണിയെയാണ് സര്‍വ്വ കക്ഷിയോഗത്തിന് മുഖ്യമന്ത്രി വിളിച്ചത്. മുഖ്യമന്ത്രിയുടെ ആ തീരുമാനത്തിന് ഒരു ദിവസത്തെ ആയുസേയുള്ളൂവെന്ന് പി.ജെ.ജോസഫ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ഹൈക്കോടതി സ്‌റ്റേ തീരുമാനമെത്തി. വക്രദൃഷ്ടി, എപ്പിസോഡ്: 1067.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ.