Programs Vakradrishti

കേരളത്തിന്റെ മനോനില പരിശോധനാ വിദഗ്ധന്‍

ലൈഫ് മിഷനിലെ അഴിമതിയാരോപണത്തെ കുറിച്ച് വിജിലിന്‍സിന്റെ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചതിനെ കുറിച്ചായിരുന്നു ചോദ്യം. സര്‍ക്കാര്‍ ഇത് അന്വേഷിക്കുന്നില്ലേ എന്നായിരുന്നു പ്രതിപക്ഷ ചോദ്യം. അന്വേഷണം പ്രഖ്യാപിച്ചപ്പോഴാകട്ടെ മുഖ്യമന്ത്രിയ്ക്ക് കീഴിലുള്ള വിജിലിന്‍സ് അന്വേഷിച്ചാല്‍ മതിയോ സി.ബി.ഐ അന്വേഷിക്കേണ്ടേ എന്നുമായി. ഈ പ്രതിപക്ഷാവശ്യം ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് ചോദ്യങ്ങളുടെ പിന്നിലുള്ള മാനസികാവസ്ഥയുടെ തകരാറ് മുഖ്യമന്ത്രി കണ്ടെത്തിയത്. ഈയിടെയായി എല്ലാവരുടെയും മനോനില പരിശോധിക്കുന്ന മനശാസ്ത്ര വിദഗ്ധനായി അദ്ദേഹം മാറിയിരിക്കുന്നു. വിവാദങ്ങള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന രീതിയെ കുറിച്ച് ഇന്നലെ സി.പി.ഐയിലും വിമര്‍ശനമുണ്ടായെന്ന് വാര്‍ത്തയും ഇതോടൊപ്പം ചേര്‍ത്തു വയ്ക്കാം. വക്രദൃഷ്ടി, എപ്പിസോഡ്: 1076.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ.