Programs Vakradrishti

ചില വെള്ളാപ്പള്ളി തന്ത്രങ്ങള്‍

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലാ വിസി സ്ഥാനത്തേയ്ക്ക് സമുദായാംഗത്തെ പരിഗണിച്ചില്ലെന്ന പരാതിയുമായി യോഗം ജനറല്‍ സെക്രട്ടി സാക്ഷാല്‍ വെള്ളാപ്പള്ളി നടേശന്‍. മലബാറിലെ പ്രവാസിയെ നിര്‍ബന്ധിച്ച് വിസിയാക്കാന്‍ മന്ത്രി കെടി ജലീല്‍ വാശി കാട്ടിയെന്നും നടേശന്‍ മുതലാളിയുടെ വിമര്‍ശനം. ആഹാ അടി പൊളി സംഗതി കളറായിട്ടുണ്ടല്ലോ, അല്ലെങ്കിലും വിദ്യാഭ്യാസ കച്ചവട കാര്യത്തില്‍ സര്‍ക്കാരിനേക്കാളും കരുത്തന്‍ താനാണെന്ന് വെള്ളപ്പള്ളി മുതലാളി നേരത്തേ തെളിയിച്ചതാണ്. അതിന്റെ പ്രത്യേക അവാര്‍ഡുകള്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ച് അദ്ദേഹത്തിന് നല്‍കി കൊണ്ടിരിക്കയാണ്. അപ്പോ പിന്നെ നടേശന്‍മുതലാളിക്ക് ഇനി സര്‍ക്കാരുമായി ഉടക്കാം. ഭരണം തീരാന്‍ കുറച്ച് കാലം മാത്രമുള്ള പിണറായി സര്‍ക്കാരിനെ ഇനി താങ്ങി നിന്നിട്ട് കാര്യമില്ലെന്ന് സാരം. വക്രദൃഷ്ടി, എപ്പിസോഡ്: 1087.