Programs Vakradrishti

ബിജെപിക്ക് കോണ്‍ഗ്രസ് വക ഒരു സംഭാവന കൂടി

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ ഇന്ന് എന്തായി എന്ന് ചോദിച്ചാല്‍ 415 സീറ്റില്‍ നിന്ന് 44 സീറ്റായി അംഗബലം കുറഞ്ഞത് മാത്രമല്ല കാര്യം. 112 മുന്‍ എംപിമാരെയും നാല് മുന്‍ മുഖ്യമന്ത്രിമാരെയും 126 മുന്‍ എംഎല്‍എ മാരെയും 80 സജീവ എംഎല്‍എമാരെയും ബിജെപിക്ക് സംഭാവന ചെയ്തത് കോണ്‍ഗ്രസ് ആണ്. അങ്ങനെയുള്ള കോണ്‍ഗ്രസ് ഇതാ തമിഴ്‌നാട്ടിലെ അവരുടെ താരം ഖുഷ്ബുവിനെയും താമരയിലേക്ക് തള്ളിയിട്ടിരിക്കുന്നു. കോണ്‍ഗ്രസ് വക്താക്കള്‍ ഇങ്ങനെ താമരയിലേക്ക് പറക്കയാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 1088.