Programs Vakradrishti

അങ്ങനെ അതു കലങ്ങി...

ആചാരലംഘന വിഷയമായതോടെ തലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ നവരാത്രി ഘോഷയാത്ര ഒഴിവാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറി. ഒരു ദിവസം കൊണ്ട് ലോറിയില്‍ വിഗ്രഹങ്ങള്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിശ്വാസികള്‍ എതിര്‍ത്തതോടെയാണ് നിലപാട് മാറ്റിയത്. കോവിഡ് മാനദണ്ഡം പാലിച്ച് വിഗ്രഹങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്ന് ഘോഷയാത്രയായി പല്ലക്കില്‍ തന്നെ എഴുനള്ളിയ്ക്കാനും തീരുമാനമായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്ത്രി ആകരുതെന്ന് കെ സുരേന്ദ്രന്റെ ഒറ്റ ഉപദേശമാണ് തീരുമാനം മാറ്റിച്ചത്. വക്രദൃഷ്ടി, എപ്പിസോഡ്: 1089.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ.