Programs Vakradrishti

തര്‍ക്ക ശാസ്ത്രപരവും യുക്തി ഭദ്രവുമായ മറുപടികള്‍ക്ക് സമീപിക്കേണ്ടതില്ല മുഖ്യമന്ത്രിയെ

സര്‍ക്കാരിനും പാര്‍ട്ടിക്കും ഇരട്ട പ്രഹരം ലഭിച്ച ദിവസം മുഖ്യമന്ത്രി പിണറായിയുടെ പ്രതികരണം അറിയാനുള്ള ആകാംക്ഷ സ്വാഭാവികം. കോവിഡ് അലോകന വിശേഷങ്ങള്‍ കഴിഞ്ഞുള്ള ചോദ്യങ്ങളില്‍ എം.ശിവസങ്കറിന്റെ അറസ്റ്റ് വിവരം മാത്രമെ ഉള്‍പ്പെട്ടുള്ളൂ. അതും ചോദ്യങ്ങള്‍ക്കെല്ലാം കൂടി എഴുതിത്തയ്യാറാക്കിയ സുദീര്‍ഘ മറുപടി. അത് കഴിഞ്ഞതോടെ വാര്‍ത്ത സമ്മേളനത്തിന്റെ സമയവും തീര്‍ന്നു. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ അറസ്റ്റിലായത് സംബന്ധിച്ച പ്രതികരണം കിട്ടിയതുമില്ല. എഴുതി തയ്യാറാക്കാന്‍ സ്വാഭാവികമായും സമയം വേണമല്ലോ. അടുത്ത ദിവസമുണ്ടാകുമെന്ന് കരുതാം മുഖ്യമന്ത്രിയുടെ മറുപടി. വക്രദൃഷ്ടി, എപ്പിസോഡ്: 1102.