Programs Vakradrishti

ഇന്നലെ കരട് റിപ്പോര്‍ട്ട്

കിഫ്ബി സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ടോടെ അത് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിനെ വളഞ്ഞിട്ട് പിടിക്കാന്‍ വരികയാണെന്ന് മുഖ്യമന്ത്രി. ഇതിനെല്ലാം തുടക്കമിട്ട് പൊല്ലാപ്പായത് സ്വര്‍ണ്ണക്കടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് താനയച്ച് കത്താണല്ലോ എന്ന് ഖേദമായിരിക്കും ഇപ്പോള്‍ മുഖ്യന്. അന്വേഷണ ഏജന്‍സികളെ സ്വാഗതം ചെയ്ത നാവു കൊണ്ടു തന്നെ ഇപ്പോള്‍ വിവിധ അന്വേഷണങ്ങളുടെ ചൂടടിച്ചപ്പോള്‍ അവരെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ് മുഖ്യമന്ത്രി. സര്‍ക്കാരിന്റെ വികസന പദ്ധതികളെ തൊട്ടു കളിച്ചാല്‍ അക്കളി തീക്കളിയാണെന്ന മുന്നറിയിപ്പും മുഖ്യന്‍ നല്‍കുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 1113.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ.