Programs Vakradrishti

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റും ജലീലിന്റെ കവിതയും

പാലരിവട്ടം അഴിമതി കേസിൽ മുൻമന്ത്രിയും ലീഗു നേതാവുമായ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോൾ മുൻ ലീഗുകാരനും മന്ത്രിയുമായ കെ.ടി.ജലീൽ ഉള്ളൂർ എസ് പരമേശ്വരയ്യരുടെ പ്രേമസംഗീതത്തിലെ വരികൾ പാടിയതെന്തിനാവും. കേന്ദ്ര അന്വേഷണ ഏജൻസികൾ നിരന്തരമായി ചോദ്യം ചെയ്യുന്നത് കൊണ്ടാവും കെ.ടി.ജലീൽ ഈയിടെയായി തത്വചിന്താപരമായ പദ്യശകലങ്ങളാണ് ഉരുവിട്ടു തുടങ്ങിയത്. നമ്മുടെ സ്വർഗവും നരകവും പണിയുന്നത് നാം തന്നെയെന്നാണ് ജലീൽ ചൊല്ലിയ പദ്യശകലത്തിന്റെ അർത്ഥം. പാലാരിവട്ടത്തെ പഞ്ചവടിപ്പാലം പണിതതിലൂടെ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് നാടിന്റെ മാത്രമല്ല സ്വന്തം നരകം കൂടി പണിതുയർത്തിയെന്നല്ലേ ജലീൽ പറഞ്ഞതിനർത്ഥം. വക്രദൃഷ്ടി. എപ്പിസോഡ്: 1114.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ.