കൊടിക്കുന്നിലിന്റെ ഗ്രൂപ്പ് മാഹാത്മ്യം
കോണ്‍ഗ്രസില്‍ ഗ്രൂപ്പിസമെന്നും സി.പി.എമ്മില്‍ വിഭാഗീയതയെന്നും ബി.ജെ.പിയില്‍ പക്ഷമെന്നുമാണ് ഗ്രൂപ്പുകള്‍ അറിയപ്പെടുക. പാര്‍ട്ടികള്‍ തമ്മിലുള്ള മറ്റൊരു വ്യത്യാസം സി.പി.എമ്മും ബി.ജെ.പിയും സംഘടനയിലെ ഗ്രൂപ്പുകള്‍ ഉണ്ടെന്ന് ഒരിക്കലും പരസ്യമായി സമ്മതിക്കുകയില്ല. എന്നാല്‍ ഗ്രൂപ്പുകള്‍ ഒരു യാഥാര്‍ത്ഥ്യമെന്ന് അംഗീകരിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് അത് തുറന്ന് സമ്മതിക്കാനും മടിയില്ല. ഒരിടവേളയ്ക്ക് ശേഷം എ ഗ്രൂപ്പില്‍ തിരികെയെത്തിയ കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ഗ്രൂപ്പ് വിശേഷങ്ങളും ഗ്രൂപ്പ് ആഭിമുഖ്യങ്ങളും കേള്‍ക്കാം. വക്രദൃഷ്ടി, എപ്പിസോഡ്: 1118.