കടുവയെ പിടിച്ച കിടുവയായി വിജിലന്‍സ്
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പീഡനത്തെ കുറിച്ച് പരാതിപ്പെട്ടിരിക്കെയാണ് ഡോ.തോമസ് ഐസക്കിന്റെ ധനവകുപ്പിന് കീഴിലുള്ള കെ.എസ്.എഫ്.ഇയെ വിജിലന്‍സ് ഭൂതം പിടികൂടുന്നത്. കേന്ദ്ര ഏജന്‍സിയായ ഇ.ഡി.യോ മറ്റോ ആണെങ്കില്‍ രാഷ്ട്രീയം ആരോപിക്കാമായിരുന്നു. പരാതി കിട്ടിയാലുടന്‍ ടേപ്പുമായി ചീഫ് സെക്രട്ടറിയുടെ വീട് വരെ അളക്കാന്‍ ആളെ വിടുന്ന ജേക്കബ് തോമസിനെ പോലൊരു ഡയറക്ടറും വിജിലന്‍സിന്റെ തലപ്പത്തുമില്ല. പിന്നെ ഇതാരുടെ വട്ടാണെന്ന് ആലോചിട്ട് മന്ത്രി ഐസക്കിന് തന്നെ വട്ടായി കൊണ്ടിരിക്കുകയാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 1122.
രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ.