ചായക്കോപ്പയിലെ വിജിലന്‍സ് കൊടുങ്കാറ്റ്
ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെ കഷ്ടകാലമാണെന്ന് പറഞ്ഞാല്‍ മതിയല്ലോ. സംസ്ഥാന ഖജനാവിനെയും കിഫ്ബി കടമെടുപ്പിനെയും കുറിച്ച് സദാചിന്തിച്ചു നടക്കുകയും വരാന്‍ പോകുന്ന അന്വേഷണ പാരകളെ മുന്‍കൂട്ടി കണ്ട് പ്രതികരിച്ച് കൊണ്ടിരിക്കുകയും ചെയ്ത മന്ത്രിയ്ക്കാണ് വിജലിന്സിനെതിരെ നടത്തിയ വൈകാരിക പ്രകടനം വിനയായി മാറിയത്. മുഖ്യനും പാര്‍ട്ടിയും തള്ളിയതിന് പിന്നാലെ മന്ത്രിമാരാരും രക്ഷയ്ക്കെത്താതായപ്പോള് തറവാട്ടിലൊറ്റപ്പെട്ട് പോയി. ഇപ്പോഴിതാ നിയമസഭാ സ്പീക്കറുടെ വക സംഭാവനയും. വക്രദൃഷ്ടി, എപ്പിസോഡ്: 1125.