Programs Vakradrishti

അടയ്ക്കാ രാജുവെന്ന താരം

സിസ്റ്റര്‍ അഭയയ്ക്ക് 28 വര്‍ഷത്തിന് ശേഷം നീതി കിട്ടുമ്പോള്‍ കേസന്വേഷണത്തില്‍ നിര്‍ണായകമായ സാക്ഷി മൊഴി നല്‍കിയ അടയ്ക്കാ രാജുവെന്ന സാധാരണക്കാരന്‍ ദൈവത്തിന് നന്ദി പറയുകയാണ്. അഭയ കൊല്ലപ്പെട്ട പുലര്‍ച്ചെ കോണ്‍വെന്റില്‍ ഫാദര്‍ കോട്ടൂരിനെയും സിസ്റ്റര്‍ സ്‌റ്റെഫിയെയും കണ്ടുവെന്ന് മോഷ്ടാവായിരുന്ന അടയക്കാ രാജു മൊഴി നല്‍കിയിരുന്നു. തന്നെ ആ സമയം അവിടെ എത്തിച്ചത് ദൈവം തമ്പുാരാനായിരുന്നുവെന്ന് പറയുന്ന അടയക്കാ രാജുവിന്റെ മേല്‍ കൊലപാതക കുറ്റം വെച്ചു കെട്ടാന്‍ പോലും ശ്രമമുണ്ടായി. പണത്തിന്റെ മോഹന വാദഗാദനങ്ങളും ഭീഷണിയും വക വെയ്ക്കാതെ സത്യത്തിന്റെ പാതയില്‍ ഉറച്ചു നിന്ന രാജുവിനെ പോലുള്ളവരാണ് സമൂഹത്തിലെ യഥാര്‍ത്ഥ നീതിമാന്‍മാര്‍ .ഈ സംഭവത്തിന് ശേഷം മോഷണം അവസാനിപ്പിച്ച് മരപ്പണിക്കാരനായി ജീവിക്കുകയാണ് രാജു. വക്രദൃഷ്ടി, എപ്പിസോഡ്: 1139.