Programs Vakradrishti

ഗവര്‍ണര്‍ മുഖ്യന്‍ ഭായി ഭായി...

തദ്ദേശഭരണ തിരഞ്ഞെടുപ്പോടെ മുഖ്യമന്ത്രി കുറച്ച് കൂടി സംയമനത്തിന്റെയും അനുരജ്ഞനത്തിന്റെയും ഔഷധസേവ നടത്തുന്നുണ്ടോ എന്ന സംശയം ബലപ്പെടുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രമേയം പാസ്സാക്കാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരാന്‍ മന്ത്രിസഭാ യോഗതതിന്റെ ശുപാര്‍ശ മടക്കിയ ഗവര്‍ണറെ വെല്ലുവിളിക്കാനൊന്നും മുഖ്യമന്ത്രി തുനിയുന്നില്ല. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് മേല്‍ നാട്ടുരാജ്യങ്ങളിലെ റസിഡന്റ് ഭരണം ഒന്നും ഇവിടെ ഇല്ല എന്ന് മുമ്പ് ഗവര്‍ണറെ ഓര്‍മ്മപ്പെടുത്തിയ പിണറായി ഇപ്പോള്‍ ഗവര്‍ണറെ സര്‍ക്കാരിന്റെ ഭരണഘടനാപരമായ അവകാശത്തെ ഓര്‍മ്മപ്പെടുത്തുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 1141.