Programs Vakradrishti

കോട്ടയം ജില്ലാ പഞ്ചായത്ത് ഒരു കാവ്യ നീതിയെന്ന് ജോസ് കെ.മാണി

കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് കേരള കോണ്‍ഗ്രസ് മാണി വിഭാഗം പ്രതിനിധി പ്രസിഡന്റായി ജയിച്ചു വന്നത് ജോസ്.കെ മാണി വിഭാഗത്തിന് മധുരമായ പ്രതികാരം വീട്ടലാണ്. ഈ ജില്ലാ പഞ്ചായത്തിന്റെ പേരിലാണ് യു.ഡി.എഫുമായുള്ള തെറ്റല്‍ തുടങ്ങിയത്. എല്‍.ഡി.എഫ് പിന്തുണയോടെ ജില്ലാ പഞ്ചായത്ത് പ്രസഡന്റ് പദവിയിലെത്തിയതോടെ മുന്നണി ബന്ധം ഉലഞ്ഞു. പിന്നീട് മുന്നണിയില്‍ തിരിച്ചെത്തിയ ശേഷം കിട്ടിയ പ്രസിഡന്റ് പദവി പിളര്‍പ്പിനെ തുടര്‍ന്ന് ജോസഫ് വിഭാഗവുമായി പങ്കു വെയ്ക്കാന്‍ തയ്യാറാവാത്തിനെ ചൊല്ലി മുന്നണിയില്‍ നിന്ന് പുറത്താവുകയും ചെയ്തു. വക്രദൃഷ്ടി, എപ്പിസോഡ്:1145.