Programs Vakradrishti

ജനാധിപത്യ ശ്രീകോവിലില്‍ കസ്റ്റംസ്

തദ്ദേശ ഭരണത്തിരഞ്ഞെടുപ്പൊക്കെ ആയതിനാല്‍ കുറച്ചു സ്ലോ മോഷനിലായിരുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളം ഉപേക്ഷിച്ചു എന്ന് കരുതേണ്ട. ഇപ്പോള്‍ കസ്റ്റംസ് തോളില്‍ തട്ടാനൊരുങ്ങുന്നത് ഒരു ഉന്നതെനയാണ്. ഭഗവാന്റെ പേരിനുടമയാണ്. ഭരണഘടനാ പദവി വഹിക്കുന്ന ആളാണ് എന്നൊന്നും വളച്ചു കെട്ടി പറയേണ്ട. തെളിച്ചു പറയാന്‍ പോവുകയാണെന്നാണ് വാര്‍ത്തകള്‍. സ്പീക്കര്‍ ശ്രീരാമകൃഷണനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങുകാണത്രെ. സ്പീക്കര്‍ക്ക് അറിയിപ്പൊന്നും കിട്ടിയില്ലെങ്കിലും സ്പീക്കറുടെ രാജി ആവശ്യം ഉയര്‍ന്ന് കഴിഞ്ഞു. വക്രദൃഷ്ടി, എപ്പിസോഡ്: 1147.