അഴിമതിയെ വെട്ടാനും അഴിമതി മതി ധാരാളം
സാധാരണ ഭരണപക്ഷത്തെയും സര്‍ക്കാരിനെയും വെട്ടിലാക്കാനുള്ള വഴികളാലോചിച്ചാണ് സാധാരണ പ്രതിക്ഷം നിയമസഭയിലെത്തുക. പക്ഷെ, ഇന്ന് സഭയില്‍ ഭരണപക്ഷം എത്തിയത് പ്രതിപക്ഷത്തെ കുഴപ്പിക്കാനാണ്. സാധാരണ പ്രതിപക്ഷം ഗോളടിക്കുന്ന ശൂന്യ വേളയ്ക്ക് മുമ്പ് ചോദ്യോത്തര സമയം തന്നെ ഇതിന് പ്രയോജനപ്പെടുത്താന്‍ തയ്യാറായി വന്നു. ഭരണപക്ഷത്തെ ചോദ്യങ്ങളെല്ലാം പ്രതപക്ഷാംഗങ്ങള്ക്കെതിരെ പഴയ അഴിമതിയാരോപണങ്ങളെയും ആക്ഷേപങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങള്‍. മുഖ്യമന്ത്രി മനസ്സറിഞ്ഞ മറുപടി നല്‍കുകയും ചെയ്തു. ചോദ്യങ്ങള്‍ നീണ്ടപ്പോള്‍ സഹികെട്ട് പ്രതിപക്ഷനേതാവ് എഴുന്നേറ്റു. വക്രദൃഷ്ടി, എപ്പിസോഡ്: 1153.