വെല്‍ഫെയറിനെ കുറിച്ച് മിണ്ടരുത്
യു.ഡി.എഫ് -വെല്‍ഫയര്‍ ബന്ധം അടഞ്ഞ അധ്യായമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി പറഞ്ഞത്. സഖ്യം അടഞ്ഞ അധ്യായമെന്നല്ല. അതെ കുറിച്ചുള്ള സംസാരം ക്ലോസ്ഡ് ചാപ്റ്റര്‍ എന്നാണ് .പോളണ്ടിനെ കുറിച്ച് മിണ്ടരുത് എന്ന് പറഞ്ഞത് പോലെ വെല്‍ഫയറിനെ കുറിച്ച് പ്രസിഡന്റിനോട് മിണ്ടിപ്പോകരുത്. കെ.പി.സി.സി പ്രസിഡന്റ് കൂടി അറിഞ്ഞാണ് സഖ്യമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി പ്രസിഡന്റ് പറഞ്ഞതിനെ കുറിച്ചുള്ള ചോദ്യം കെ.പി.സി.സി പ്രസിഡന്റിനെ എങ്ങനെ ചൊടിപ്പിക്കാതിരിക്കും. ഇനി അക്കാര്യം അടഞ്ഞ അധ്യായം എന്ന് പ്രസിഡന്റ് അദ്ദേഹം പറഞ്ഞതല്ലേ. വക്രദൃഷ്ടി, എപ്പിസോഡ്: 1154.