Programs Vakradrishti

സഭയില്‍ സര്‍വ്വത്ര ആരോപണ ജഗപൊഗയും മയമില്ലാത്ത തള്ളുകളും

ഇന്ന് കരുതി വന്നത് പ്രതിപക്ഷമായിരുന്നു. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വളഞ്ഞിട്ടാക്രമിക്കലായിരുന്ന ലക്ഷ്യം. കഴിഞ്ഞ ദിവസം ഭരണപക്ഷത്തെിനെതിരായ ആരോപണങ്ങള്‍ ചോദ്യോത്തരവേളയില്‍ നിറച്ചതിനുള്ള മറുപടി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി സംസാരിച്ച പ്രമേയാവതാരകന്‍ പി.ടി തോമസ് തന്നെ തലങ്ങും വിലങ്ങും മുഖ്യമന്ത്രിയെ പ്രഹരിച്ചു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും വെറുതെ വിട്ടില്ല. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് തന്നെ വിഷയം. വക്രദൃഷ്ടി, എപ്പിസോഡ്: 1155.