Programs Vakradrishti

ഐസക്കിന്റെ നീണ്ട ബജറ്റ്

ആദ്യ പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് താന്‍ അവതരിപ്പിക്കാന്‍ പോകുന്നത് എന്നാണ് തോമസ് ഐസക്ക് നേരത്തെ പറഞ്ഞിരുന്നത്. ആദ്യ സര്‍ക്കാരോ അവസാന സര്‍ക്കാരോ എന്തുമാകട്ടെ തന്റെ പന്ത്രണ്ടാമത് ബജറ്റവരണമാണ് മന്ത്രി ഐസക്ക് നിര്‍വ്വഹിച്ചത്. പതിവു പോലെ മന്‍മോഹന്‍ ബംഗ്ലാവില്‍ അമ്മയോടൊപ്പം പ്രാതല്‍ കഴിച്ച് ബജറ്റ് പ്രസംഗമടങ്ങിയ ബാഗുമായി നിയമസഭയിലേക്ക് തിരിച്ചു. മുഖ്യമന്ത്രിയടക്കമുള്ളവരില്‍ നിന്ന് ആശംകള്‍ നേടി മൂന്ന് മണിക്കൂറിലധികം പ്രസംഗിച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗമെന്ന റെക്കോര്‍ഡിടുകയും ചെയ്തു. വക്രദൃഷ്ടി, എപ്പിസോഡ്: 1156.