Programs Vakradrishti

അടിയന്തരപ്പോരിൽ നിയമസഭ

തിരഞ്ഞെടുപ്പ് ഗോദയിലേക്ക് പോകുന്നതിന് മുമ്പുള്ള പോരിനായിരുന്നു നിയമസഭ വേദിയായത്. വിഷയം കിഫ്ബിയെ കുറിച്ചുള്ള സി.എ.ജി റിപ്പോർട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സർക്കാർ വഴങ്ങിയത് തന്നെ ഭരണപക്ഷത്തിനും ചിലത് പറയാനുള്ളത് കൊണ്ടാണ്. കിഫ്ബിയുടെ കടമെടുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് സി.എ.ജി.യുടെ നിഗമനത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ ഇല്ലയോ എന്നാണ് ധനമന്ത്രിയുടെ ചോദ്യം. സി.എ.ജിക്ക് മുമ്പ് തങ്ങൾ അത് പറഞ്ഞതാണെന്ന് ഭരണ പക്ഷത്ത് നിന്ന് വി.ഡി. സതീശനും കൂട്ടരും. എന്നാൽ ഇതും കൊണ്ട് നമുക്ക് ജനങ്ങളിലേക്ക് പോകാമെന്ന് മന്ത്രി ഐസക്കും. കിഫ്ബിയും കടമെടുപ്പും ഇനി തിരഞ്ഞെടുപ്പു വിഷയമായി മാറുമെന്നർത്ഥം. വക്രദൃഷ്ടി. എപ്പിസോഡ്: 1159.