സഭാനാഥനെതിരെ ഖേദപൂർവം പ്രതിപക്ഷ പ്രമേയം
സ്പീക്കർക്കെതിരെ അവിസ്വാസ പ്രമേയം വരുന്നത് നിയമസഭ ചരിത്രത്തിൽ അപൂർവമായാണ്. പണ്ട് കാസ്റ്റിംഗ് വോട്ട് ചെയ്ത സ്പീക്കർ എ.സി ജോസിനെതിരെയും വക്കം പുരുഷേത്തമനെതിരെയും സി.പി.എം നേതൃത്വത്തിൽ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടു വന്നുവെങ്കിൽ ഇടതു പക്ഷത്തിന്റെ സ്പീക്കർക്കെതിരെയുള്ള അവിശ്വാസം ഇതാദ്യം. സ്പീക്കറെ നീക്കണമെന്ന പ്രമേയമായതിനാൽ ചെയറിൽ ഡപ്യൂട്ടി സ്പീക്കറെ ഇരുത്തി സ്പീക്കർ, പ്രതിപക്ഷ നേതാവിനടുത്തുള്ള ഡപ്യൂട്ടി സ്കീക്കറുടെ ഇരിപ്പിടത്തിലേക്ക് മാറി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കറെ വിമർശിച്ചതും ശ്രീരാമകൃഷണൻ ചെന്നിത്തലയ്ക്കെതിരെ വ്യക്തിപരമായ പരാമർശം നടത്തിയതും അടുത്തടുത്തിരുന്നായിരുന്നു എന്ന മനോഹരമായ കാഴ്ചയും നാം കണ്ടു. വക്രദൃഷ്ടി. എപ്പിസോഡ്: 1160