Programs Vakradrishti

സൗജന്യ വാക്‌സിന് വേണ്ടി സമരം

നമ്മുടെ ഓര്‍മയിലുള്ള പഴയ പല മാസ് വാക്‌സിനേഷനുകള്‍ക്കും നാം പണം ഒന്നും നല്‍കിയിട്ടില്ലായിരുന്നു. വസൂരിയ്‌ക്കെതിരെ പോളിയോയ്‌ക്കെതിരെ മലേറിയ്‌ക്കെതിരെ അങ്ങനെ. അതെല്ലാം അന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യനയത്തിന്റെ ഭാഗമായിരുന്നു. ഇപ്പോഴത്തെ കേന്ദ്രം പറയുന്നു സാര്‍വത്രിക വാക്‌സിനേഷന്‍ വേണമെങ്കില്‍ കൊടുത്തുള്ളു. പക്ഷെ പണം സംസ്ഥാനം കണ്ടെത്തിക്കൊള്ളണം. അല്ലെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ പോയി പണം നല്‍കി കുത്തിവെയ്പ്പ് നടത്തിക്കൊള്ളണമെന്ന്. കേരളത്തില്‍ കഴിഞ്ഞ ദിവസം നടന്ന എല്‍ഡിഎഫ് പ്രതിഷേധ സമരം ഈ കേന്ദ്ര നയത്തിനെതിരെയായിരുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 1229.

Watch Mathrubhumi News on YouTube and subscribe regular updates.