സിപിഎമ്മിന്റെ ലീഗ് മൊഹബത്ത് !!!!
സിപിഎമ്മും സിപിഐയും കുറച്ച് കാലമായി നല്ല ബന്ധത്തിലായിരുന്നു. ഒരു അമ്മ പെറ്റ മക്കളെ പോലെ. ഇവരുടെ രാഷ്ട്രീയ പ്രസ്താവനകൾ വായിച്ചാൽ ഇതിൽ ഏതാ സിപിഎം സംസ്ഥാന സെക്രട്ടറി, ഏതാ സിപിഐ സംസ്ഥാന സെക്രട്ടറി എന്ന് വരെ നമുക്ക് സംശയം തോന്നിപ്പോകും. മുസ്ലീം ലീഗിനോടുള്ള സിപിഎമ്മിന്റെ മൊഹബത്ത് വെളിച്ചത്തായതോടെ ആ ബന്ധം പോയിക്കിട്ടി.