Programs Vakradrishti

കടുവയെപ്പിടിച്ച കിടുവ

ശബരിമലയിലേക്ക് കേന്ദ്രമന്ത്രിമാരെയും നേതാക്കളെയും എത്തിച്ചാണ് ബി.ജെ.പിയുടെ പുതിയ നീക്കം. ഭക്തരായും ഭക്തരുടെ ക്ഷേമമന്വേഷിച്ചും വരുന്ന ഓരോരുത്തരും ഉദ്യോഗസ്ഥരെ വിളിച്ച് വിരട്ടും. സംസ്ഥാന സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും വിമര്‍ശിക്കും. സുപ്രീം കോടതി വിധിയെക്കുറിച്ചും സന്നിധാനത്തെ സമരത്തെ കുറിച്ചും അജ്ഞത നടിക്കും. ഇന്നലെ ഭക്തനല്ലാത്ത അല്‍ഫോണ്‍സ് കണ്ണന്താനം വന്നുവെങ്കില്‍ ഇന്ന് അടിമുടി ഭക്തനായ തമിഴ്‌നാട്ടുകാരന്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷണന്‍ തന്നെ വന്നു. എല്ലാ സ്വകാര്യ വാഹനങ്ങളും നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തി വിടണമെന്നായി കേന്ദ്ര മന്ത്രി. മന്ത്രിയ്ക്ക് മാത്രം പോകാമെന്നും ബാക്കിയുള്ളവര്‍ ബസില്‍ പോകട്ടെയെന്നും പോലീസ്. മന്ത്രിയ്ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാമെങ്കില്‍ എല്ലാവരെയും കടത്തി വിടാമെന്ന് കടുവയെ പിടിക്കുന്ന കിടുവയായ എസ്.പി യതീഷ് ചന്ദ്ര. രംഗം മൂപ്പിക്കാന്‍ സര്‍ക്കുലര്‍ നേതാവ് എ.എന്‍.രാധാകൃഷ്ണന്‍. ശബരിമലയിലെ ഇന്നത്തെ രാഷ്ട്രീയ തീര്‍ത്ഥാടനം ഇങ്ങനെ. വക്രദൃഷ്ടി, എപ്പിസോഡ്: 675