Programs Vakradrishti

തണ്ടൊടിഞ്ഞ് താമര

ഹിന്ദി ഹൃദയ ഭൂമിയില്‍ നടന്ന തിരിഞ്ഞെടുപ്പുകളില്‍ മൂന്നു സംസ്ഥാനങ്ങളിലും താമര തണ്ട് വാടിയപ്പോള്‍ ഉയര്‍ന്നത് കോണ്‍ഗ്രസിന്റെ കൈ. രാജസ്ഥാനില്‍ വസുന്ധര രാജ സര്‍ക്കാരിന്റെ പതനം എല്ലാ രാഷ്ട്രീയ പ്രവചന വിദ്ഗ്ധരും പറഞ്ഞത് പോലെ സംഭവിച്ചു. മുഖ്യമന്ത്രി വസുന്ധര രാജയൊഴിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് പോലും രാജ്‌സഥാന്റെ കാര്യത്തില്‍ വലിയ വിശ്വാസമില്ലായിരുന്നല്ലോ. സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് രാജ്‌സഥാനില്‍ ഉണര്‍ന്നെണീറ്റെങ്കിലും വസുന്ധര രാജയ്‌ക്കെതിരായ ഭരണ വിരുദ്ധ വികാരം ഒരു തരംഗമാക്കി മാറ്റാനൊന്നും കോണ്‍ഗ്രസിന് കഴിഞ്ഞില്ല. എങ്കിലും കോണ്‍ഗ്രസ് ഓടി ഒന്നാമതെത്തി കേവലഭൂരിപക്ഷം നേടുക തന്നെ ചെയ്തു. വക്രദൃഷ്ടി, എപ്പിസോഡ്: 686.