Programs Vakradrishti

വിശ്വാസികളേ ഇതിലേ ഇതിലേ...

നീ നിന്റെ സഹോദരനോട് ഏഴല്ല എഴ് എഴുപത് വട്ടം ക്ഷമിക്കണം എന്ന് പഠിപ്പിച്ച ക്രിസ്തുവിന്റെ അനുയായികള്‍ പള്ളികളുടെ പേരില്‍ നടത്തുന്ന തര്‍ക്കം ക്രമസമാധാന പ്രശ്‌നത്തിനപ്പുറം വളര്‍ന്നു കഴിഞ്ഞു. മരിച്ചാല്‍ പരേതന്റെ മൃതദേഹം അടക്കം ചെയ്യുന്നത് ഏത് പക്ഷത്തുള്ള വൈദികന്റെ കാര്‍മികത്വത്തില്‍ വേണം എന്ന തര്‍ക്കം കാരണം ശവസംസകാരം തടസ്സപ്പെടുന്നു. മൃതദേഹവുമായി റോഡ് ഉപരോധം. ഇതൊക്കെ നടക്കുന്നത് സാക്ഷര കേരളത്തിലാണ്. പള്ളിത്തര്‍ക്കത്തിലെ കോടതി വിധി നടപ്പാക്കാന്‍ തുനിഞ്ഞ പോലീസ് ശ്രമം പിറവത്തിന് പിന്നാലെ കോതമംഗലത്തും സംഘര്‍ഷത്തില്‍ കലാശിച്ചു. മെത്രാന്‍ കക്ഷിയും ബാവ കക്ഷിയും കൂടി ഈ സ്വത്തുതര്‍ക്കം രമ്യമായി പരിഹരിക്കുന്നത് വിശ്വാസികളോട് മാത്രമല്ല കര്‍ത്താവിനോടു കൂടി ചെയ്യുന്ന പുണ്യ പ്രവൃത്തി ആയിരിക്കും. വക്രദൃഷ്ടി, എപ്പിസോഡ്: 692