Programs Vakradrishti

ശരണമന്ത്രവിരട്ടലും ചീമുട്ടയേറ് പൂജയും

സുപ്രീം കോടതി റിവ്യൂ ഹര്‍ജി കേള്‍ക്കുന്നത് വരെ ശബരിമലയില്‍ മല കയറാന്‍ ആരും വരില്ലെന്ന് വെച്ചെങ്കില്‍ തെറ്റി. തമിഴ്‌നാട്ടില്‍ നിന്ന് ചുണക്കുട്ടികളായ മനിതി സംഘം മല കയറാനെത്തി. പോലീസും സര്‍ക്കാരും ദേവസ്വംബോര്‍ഡമാണ് പുലിവാല് പിടിച്ചത്. കോടതിവിധി പ്രകാരം വരുന്ന സ്ത്രികള്‍ക്ക് സുരക്ഷ ഒരുക്കാതിരിക്കാനും ആവില്ല. സ്ത്രി പ്രവേശനത്തിനെതിരെ നില്‍ക്കുന്ന പ്രതിഷേധക്കാരെ മറികടന്ന് ബലം പ്രയോഗിച്ച് വനിതകളെ സന്നിധാനത്തെത്തിക്കാനും ആവില്ല. ആവുന്നത് വരെ അവരെ മല കയറ്റി പിന്നെ പ്രതിഷേധം കാണിച്ച് കൊടുത്ത് തിരിച്ചിറക്കുന്ന പരിപാടിയാണ് പോലീസ് പയറ്റുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് കേരളാതിര്‍ത്തിയിലെത്തിയ മനിതികളെ ഊടു വഴികളിലൂടെ പമ്പയില്‍ എത്തിച്ചുവെങ്കിലും പെണ്ണുങ്ങള്‍ മല കയറിയാല്‍ മാനം ഇടിഞ്ഞു വീഴും എന്ന് വിശ്വസിക്കുന്നവര്‍ ശരണമന്ത്ര മുദ്രാവാക്യങ്ങളുമായി കുത്തിയിരിപ്പായി, വക്രദൃഷ്ടി എപ്പിസോഡ്: 693.