Programs Vakradrishti

മുത്തലാഖ് ബില്ലും ബിരിയാണിയും

മുത്തലാഖ് ബില്ലാണോ ബിരിയാണിയാണോ പ്രധാനം എന്ന് ചോദിച്ചാല്‍ പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് ബിരിയാണി എന്ന് പറയും. അത് കൊണ്ടല്ലേ മുത്തലാഖിന്‍മേല്‍ ലോക്‌സഭയില്‍ വോട്ടെടുപ്പ് നടന്ന ദിവസം പാര്‍മെന്റിലെത്താതെ കുഞ്ഞാപ്പ കോഴിക്കോട് കല്യാണം കൂടാന്‍ നിന്നത്. മോദി സര്‍ക്കാരിനെ പിടിച്ചു കെട്ടാന്‍ പാണക്കാട് തങ്ങള്‍ ദില്ലിക്കയച്ച ദേശീയ നേതാവായ കുഞ്ഞാലിക്കുട്ടി സാഹിബിന് ഇങ്ങനെ സ്ഥിരമായി ഫ്ൈളറ്റ് പിടിക്കാന്‍ കഴിയാതെ വരുന്നത് മുസ്ലീം സംഘടനകള്‍ വലിയ ചര്‍ച്ചയാക്കിയിട്ടുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറിയോട് സംസ്ഥാന പ്രസിഡന്റ് വിശദീകരണം ചോദിച്ചെങ്കിലും കിട്ടിയ വിശദീകരണത്തില്‍ പാര്‍ട്ടി തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. വക്രദൃഷ്ടി, എപ്പിസോഡ്: 697.