Programs Vakradrishti

പിണങ്ങിപ്പോയ ജൂറിയും അവാര്‍ഡ് വിവാദവും

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തെച്ചൊല്ലി സാധാരണ പുരസ്‌കാരം കിട്ടാത്തവരും നിരാശരുമാണ് പരാതി ഉയര്‍ത്തുന്നത് എങ്കില്‍ ഇത്തവണ വിവാദത്തിന്റെ മൊത്തക്കച്ചവടം അവാര്‍ഡ് ജൂറി തന്നെ സ്വയം ഏറ്റെടുത്തു. പുരസ്‌കാര പ്രഖ്യാപന വേദിയില്‍ പങ്കെടുക്കാതെ ജൂറി ചെയര്‍മാര്‍ കുമാര്‍ സാഹിനി വിട്ടു നിന്നു. അവാര്‍ഡ് നിശ്ചയിച്ചതിലുള്ള അഭിപ്രായ വ്യത്യാസമാണ് കാരണം. മികച്ച ചിത്രത്തിന്റെ സംവിധായകനല്ലേ മികച്ച സംവിധായകന്‍ എന്ന് ജൂറി ചെയര്‍മാന്‍. അങ്ങനെ ആകണമെന്നില്ല എന്ന് അംഗങ്ങളും. മികച്ച ചിത്രങ്ങളായി അംഗങ്ങള്‍ക്ക് തോന്നിയ പല ചിത്രങ്ങളും ചെയര്‍മാന് പിടിച്ചേയില്ല. എന്നാല്‍ പിന്നെ നിങ്ങള്‍ തീരുമാനിച്ചോ എന്നും പറഞ്ഞ് ചെയര്‍മാന്‍ ഒടുവില്‍ വാക്കൗട്ട് നടത്തി. വിവാദത്തിന്റെ മേമ്പൊടി ഇല്ലാതെ എന്ത് ചലച്ചിത്ര പുരസ്‌കാരം? വക്രദൃഷ്ടി, എപ്പിസോഡ്: 732