Programs Vakradrishti

ഇടതുമുന്നണി ചുവരെഴുത്തു തുടങ്ങി; മറ്റ് മുന്നണികളില്‍ പൂപ്പലും പായലും മാത്രം

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു കഴിഞ്ഞ സ്ഥിതിക്ക് പ്രചാരണരംഗം സജീവമാകാന്‍ ഇനി സ്ഥാനാര്‍ത്ഥികള്‍ എത്തിയാല്‍ മതി. വെയിലിന് ചൂടേറിയെങ്കിലും പ്രചാരണത്തിന് ചൂടു പിടിക്കാന്‍ സ്ഥാനാര്‍ഥി ചിത്രം വ്യക്തമാകണം. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ രംഗത്തിറങ്ങി കഴിഞ്ഞു. പൗരപ്രമുഖരെ കണ്ടും മതമേലധ്യക്ഷന്‍മാരെ കണ്ടും ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചും വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍. തിരഞ്ഞെടുപ്പ് കഴിയും വരെ ഇനി വോട്ടര്‍മാരാണ് ദൈവങ്ങള്‍. പതിവു പോലെ ഡല്‍ഹിയിലേക്ക് നീണ്ട മാരത്തോണ്‍ ചര്‍ച്ചകളുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വൈകുന്നുവെങ്കിലും സിറ്റിംഗ് എം.പിമാരില്‍ ചിലര്‍ സീറ്റ് ഉറപ്പിച്ചു കഴിഞ്ഞു. തിരുവനന്തപുരത്ത് സി.പി.ഐ സ്ഥാനാര്‍ത്ഥി സി.ദിവാകരന്‍ ക്ഷേത്രത്തിലെത്തി തൊഴുതു ഭക്തജനങ്ങളുടെ വോട്ട് തേടി. സ്വയം ചുവരെഴുതിയാണ് ഡോ.ശശി തരൂര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയത്. വക്രദൃഷ്ടി, എപ്പിസോഡ്: 737