Programs Vakradrishti

പിളരാന്‍ വെമ്പി കേരള കോണ്‍ഗ്രസ്

ഗ്രഹണകാലത്ത് ഞാഞ്ഞൂലും തലപൊക്കും എന്ന പറയുന്നത് പോലെയാണ് തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടികളിലെ പിളര്‍പ്പും മുന്നണി മാറ്റവും മറ്റും സംഭവിക്കുന്നത്. സീറ്റുമോഹമാണ് വിപരീതബുദ്ധിയായി ഇക്കാലത്ത് ഉടലെടുക്കുന്നത്. 1989 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് മൂവാറ്റുപുഴ സീറ്റിനെ ചൊല്ലി യു.ഡി.എഫില്‍ കലഹിച്ചു പി.ജെ ജോസഫ്. അന്ന് കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥിക്കെതിരെ വിമതനായി പി.ജെ.ജോസഫ് മല്‍സരിക്കാനിറങ്ങിയെങ്കിലും ജയം മാണി പാര്‍ട്ടിയുടെ പി.സി.തോമസിനായിരുന്നു. 91 ല്‍ ഇടതുമുന്നണിയിലെത്തി ഇടുക്കിയില്‍ നിന്ന് മല്‍സരിച്ച് നോക്കി. അന്നും ജയിച്ചില്ല. മഹാരഥന്മാരായ നേതാക്കളുടെ പാദമുദ്രകള്‍ പതിഞ്ഞ ആ പാര്‍ലമെന്റില്‍ ഒന്നു കാലു കുത്തണമെന്ന് പി.ജെ.സോസഫിനുമില്ലേ മോഹം. ഇടുക്കി കിട്ടിയില്ലെങ്കില്‍ കിട്ടുന്ന കോട്ടയം സീറ്റില്‍ ഇത്തവണ മല്‍സരിക്കാനും തയ്യാറായതാണ്. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്റെ ആഗ്രഹം സാധിച്ചു കൊടുക്കാത്ത പാര്‍ട്ടിയില്‍ നിന്ന് പാട്ടും പാടി പുറത്തിറങ്ങാനുള്ള നീക്കത്തിലാണ് പി.ജെ.ജോസഫ്. വക്രദൃഷ്ടി, എപ്പിസോഡ്: 738.