Programs Vakradrishti

ലയനം ദുഃഖമാണുണ്ണീ പിളര്‍പ്പല്ലോ സുഖപ്രദം

സീറ്റ് കിട്ടാത്ത പി.ജെ.ജോസഫ് പരാതിയുമായി യു.ഡി.എഫ് നേതൃത്വത്തെ കാണാനെത്തി. കൂറുമാറ്റ പ്രശ്‌നം ഉള്ളതിനാല്‍ പിളരാന്‍ എളുപ്പമല്ല. പിളര്‍ന്നാലേ പക്ഷെ വളരൂ. മാണിയുമായി ഒത്തു തീര്‍പ്പിനും കഴിയില്ല. കാത്തിരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ഉപദേശം. പ്രശ്‌ന പരിഹാരം തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട്. മാണിയുടെ സ്ഥാനാര്‍ത്ഥി കോട്ടയത്ത് തോറ്റാല്‍ തങ്ങള്‍ ഉത്തരവാദിയല്ല എന്ന മുന്നറിയിപ്പും ജോസഫ് യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചു. ലയനം ജോസഫിന് ചുള്ളിക്കാട് കവിത പോലെ, ഒരോര്‍മ്മ തന്‍ ക്രൂരമാം സൗഹൃദം. രണ്ടില പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ തുടരും. വക്രദൃഷ്ടി, എപ്പിസോഡ്: 739