Programs Vakradrishti

കണിച്ചുകുളങ്ങരയിലെ നിഷ്‌കളങ്കന്‍

തിരഞ്ഞെടുപ്പ് കാലത്ത് സമുദായ നേതാക്കള്‍ക്കും മതമേലധ്യക്ഷന്‍മാര്‍ക്കും സന്ദര്‍ശകരുടെ ബഹളമായിരിക്കും. ഈ സന്ദര്‍ശക ബാഹുല്യം ഇഷ്ടമാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് എന്‍.ഡി.എ മുന്നണിക്ക് വോട്ടു പിടിക്കാന്‍ പരസ്യമായി ഇറങ്ങയതിനാല്‍ മറ്റു മുന്നണി സ്ഥാനാര്‍ത്ഥികല്‍ കണിച്ചുകുളങ്ങരയിലേക്ക് തിരിഞ്ഞു നോക്കിയില്ല. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വെള്ളാപ്പള്ളിയുടെ പിന്തുണ കിട്ടാത്തവരാണ് ജയിച്ച് കയറിയത്. സമുദായ നേതാക്കള്‍ പറയുന്ന ഇടത്ത് വോട്ടു കുത്തുന്നവരല്ലല്ലോ ജനങ്ങള്‍. അതെന്തായാലും വെള്ളാപ്പള്ളി ഇത്തവണ നിലപാട് മാറ്റി. ബി.ഡി.ജെ.എസ് ഉള്‍പ്പെടെ എല്ലാവരോടും സമദൂരം. അതിനിടയില്‍ ചങ്ങനാശ്ശേരിക്കാരുടെ ശരിദൂരവും. സ്ഥാനാര്‍ത്ഥി തീര്‍ത്ഥാടകരില്‍ അനുഗ്രഹം തേടിയെത്തിയവരില്‍ ഇന്നസെന്റുമുണ്ടായിരുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 743.