Programs Vakradrishti

ഇല്ല രാഹുല്‍ വരുന്നില്ല

രാഹുല്‍ വയനാട്ടിലേക്ക് ഇല്ല. എന്തെല്ലാം പുകിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. മര്യാദയ്ക്ക് പ്രചാരണം നടത്തിക്കൊണ്ടിരുന്ന ടി. സിദ്ദിഖിന്റെ പ്രചാരണം നിര്‍ത്തി വയ്പിച്ച് രാഹുലിന്റെ വരവും നോക്കിയിരിപ്പായിരുന്നു യു.ഡി.എഫ് പ്രവര്‍ത്തകര്‍. വയനാട്ടിലേക്കുള്ള വരവിന്റെ കാര്യത്തില്‍ രാഹുലിന് ആശയ കുഴപ്പം ആയിരുന്നത്രേ. കേന്ദ്രത്തില്‍ യു.പി.എയുടെ സ്വാഭാവിക സഖ്യ കക്ഷിയായ ഇടതുപാര്‍ട്ടികള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി വന്ന് മത്സരിക്കുന്നതിലെ അനൗചിത്യത്തെക്കുറിച്ച് ഇടത് പാര്‍ട്ടികള്‍ പറഞ്ഞത് രാഹുലിന്റെ നെഞ്ചില്‍ കൊണ്ടത്രേ. തങ്ങളുടെ കഞ്ഞിയില്‍ പാറ്റയിടാന്‍ വരുന്ന രാഹുലിനെ പിന്തുണയ്ക്കണമോ എന്ന കാര്യത്തില്‍ പുനരാലോചിക്കേണ്ടി വരുമെന്ന കാനത്തിന്റെ പ്രതികരണം കേട്ട് രാഹുലിന്റെ മനം അലിഞ്ഞിട്ടുണ്ടാകും. എന്തായാലും കാത്തിരിപ്പ് വെറുതെയായി. രാഹുല്‍ വരുമെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി വരെ പ്രതീക്ഷ കൈവിട്ടു കഴിഞ്ഞു. വക്രദൃഷ്ടി, എപ്പിസോഡ്: 748