Programs Vakradrishti

കടകംപള്ളി മന്ത്രിയുടെ ദൈവ ചിന്ത

സുരേഷ് ഗോപി അയ്യനെ വിളിച്ചത് പോലെ നമ്മുടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദൈവത്തെ വിളിച്ചതിനെക്കുറിച്ചും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി പോയിട്ടുണ്ട്. പിണറായി സര്‍ക്കാര്‍ വര്‍ധിപ്പിച്ച് വീട്ടില്‍ കൊണ്ടു കൊടുത്ത ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ എല്‍.ഡി.എഫിന് വോട്ടു ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്നാണ് ദൈവകാര്യ വകുപ്പ് മന്ത്രി കടകംപള്ളി പറഞ്ഞത്. വോട്ടറുടെ ദൈവഭയത്തെ ചൂഷണം ചെയ്ത് വോട്ടാക്കാനുള്ള ഒരു പുത്തൂരം അടവ്. ഇത് ചട്ടലംഘനമാണോ അല്ലയോ എന്നൊക്കെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിക്കട്ടെ. വക്രദൃഷ്ടിയുടെ സംശയം അതല്ല, ദേവസ്വം മന്ത്രിയാണെങ്കിലും അമ്പലനടയില്‍ തൊഴാതെ നില്‍ക്കാറുള്ള കടകംപള്ളി മന്ത്രിയ്ക്ക് ഈ ദൈവചിന്ത എപ്പോള്‍ തുടങ്ങി? വക്രദൃഷ്ടി, എപ്പിസോഡ്: 754