Programs Vakradrishti

അമിത്ഷായുടെ യുദ്ധങ്ങള്‍ വയനാട് കാണാനിരിക്കുന്നതേയുള്ളൂ

വയനാട് പാക്കിസ്ഥാനിലാണോ എന്ന സംശയമുന്നയിച്ച അമിത്ഷായുടെ സ്ഥല ജല വിഭ്രാന്തി രോഗം തിരഞ്ഞെടുപ്പടുക്കുമ്പോള്‍ വരുന്ന വര്‍ഗ്ഗീയപ്പനിയുടെ ആഫ്ടര്‍ ഇഫക്ടാണ്. രാഹുലിന്റെ റോഡ് ഷോയില്‍ കണ്ട മുസ്ലീം ലീഗിന്റെ പച്ച കൊടിയെയാണ് പാക് പതാകയാക്കി യോഗി ആദിത്യനാഥും അമിത്ഷായും ചിത്രീകരിക്കുന്നത്. ഇസ്ലാമികപതാകയില്‍ പച്ചയും ചന്ദ്രക്കലയുമുള്ളതിനെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വീരപ്പഴശിയുടെ വയനാടിനെ അമിത് ഷാ അപമാനിക്കുകയാണെന്ന വിമര്‍ശനവുമായി സി.പി.എമ്മും കോണ്‍ഗ്രസും രംഗത്ത് വന്നു കഴിഞ്ഞു. വക്രദൃഷ്ടി, എപ്പിസോഡ്: 756